ചെറുമുക്ക്: എസ്.വൈ.എസ് ചെറുമുക്ക് സുന്നത്ത് നഗർ യൂണിറ്റ് കമ്മിറ്റി നിർമ്മിച്ചു കൊടുക്കുന്ന ദാറുൽ ഖൈർ സമർപ്പണ സംഗമം ഇന്ന് നടക്കും. വെെകിട്ട് നാലിന് ചെറുമുക്ക് സുന്നത്ത് നഗർ സുന്നി ജുമുഅ മസ്ജിദിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീൻ ബുഖാരി വൈലത്തൂർ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ, സയ്യിദ് ഹസ്സൻ ബുഖാരി മമ്പുറം, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹമ്മദലി സഖാഫി കൊളപ്പുറം,മുസ്തഫ അഹ്സനി കൊളക്കാട് തുടങ്ങിയവർ സംബന്ധിക്കും