തേഞ്ഞിപ്പലം: ചേലേമ്പ്ര പുല്ലിപ്പുഴയ്ക്ക് കുറുകെ മുനമ്പത്തുകടവ് പാലം നിർമ്മാണത്തിന് 5.31 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്ദുൾ ഹമീദ് എം.എൽ.എ അറിയിച്ചു.
വള്ളിക്കുന്ന്, ബേപ്പൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് മുനമ്പത്തുക്കടവ് പാലം. ഫറോക്ക് നഗരസഭയിലെ പെരുമുഖത്തെയും ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ മുനമ്പത്തക്കടവിനേയുമാണ് ബന്ധിപ്പിക്കുക. അക്വിസിഷൻ നടപടിക്കായി റവന്യു വിഭാഗത്തിന് നിർദ്ദേശം നൽകുമെന്നും സാങ്കേതികാനുമതിയും ടെൻഡർ നടപടികളും സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് നിർദ്ദേശം നൽകുമെന്നും എം.എൽ.എ കുട്ടിച്ചേർത്തു.