bb

നിലമ്പൂർ : പൂക്കോട്ടുംപാടം കൂറ്റമ്പാറ അംബേദ്കർ കോളനിയിൽ താമസിക്കുന്ന വിധവയും മന്ത് രോഗിയുമായ സ്ത്രീയുടെ വീടും പരിസരവും ഐഡിയൽ റിലീഫ് വിംഗ് നിലമ്പൂർ ഗ്രൂപ്പിലെ പ്രവർത്തകർ വൃത്തിയാക്കി. ആരും ശ്രദ്ധിക്കാനില്ലാതെ ദീർഘനാളായി കിടപ്പിലായിരുന്ന സ്ത്രീക്ക് തുണയായാണ് ഐ.ആർ.ഡബ്ള്യു പ്രവർത്തകരെത്തിയത്. ഗ്രൂപ്പ് ലീഡർ മൻസൂർ ചെറുകോട്, പി.വി.മുഹമ്മദ് , സി.എം.അസീസ്, സവാദ് മഞ്ചേരി, റുബീന, സഹ്‌ല, ലത്തീഫ് എന്നിവർ വീട്ടിലെ ശുചീകരണ പ്രവർത്തനത്തിനും മറ്റും നേതൃത്വം നൽകി.