ddddd

പെരിന്തൽമണ്ണ: സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്കുള്ള പെർമിറ്റിൽ ഇളവ് അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് തിരൂർക്കാട്ടെ ഓട്ടോ തൊഴിലാളികൾ മധുരം വിതരണം ചെയ്തു. കുട്ടിമാൻ, ഹിമേഷ്, മനാഫ്, ശശി, പരമേശ്വരൻ, സൗരു, ബാബു, നൗഷാദ്, ലാലു, റാഫി എന്നിവർ മധുര വിതരണത്തിനു നേതൃത്വം നൽകി. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നൽകിയിരുന്നത് അത് ഒഴിവാക്കി ഓട്ടോകൾക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ നിയന്ത്രണം ഒഴിവാക്കിയത് ഗുണം ചെയ്യുമെന്ന് ദീർഘനാളായി ഓട്ടോ ഓടിക്കുന്ന പീച്ചാണിപറമ്പ് സ്വദേശി പരമേശ്വരൻ പറഞ്ഞു.