news

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരം എ.എം.എൽ.പി. സ്‌കൂളിന്റെ നൂറാം വാർഷിക പ്രഖ്യാപനവും ലോഗോ പ്രകാശനവും സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തി. നൂറാം വാർഷിക പ്രഖ്യാപനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവ്വഹിച്ചു. ലോഗോ പ്രകാശനം കഥാകൃത്തും ഗാനരചയിതാവുമായ പി.സി. അരവിന്ദൻ നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.അബ്ദുൽ ബഷീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വി.സുനിൽ ബാബു, അനിൽ പുലിപ്ര, കദീജ, സലാം ആറങ്ങോടൻ, ഹരിദാസ് മാണിയോട്ട്, അബു ചോലയിൽ, പി.കെ.യൂസുഫ് , ചന്ദ്രൻ പോത്തുകാട്ടിൽ, ടി.കെ. സമീർ എന്നിവർ സംസാരിച്ചു.