തിരൂർ: മലബാറിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. എലത്തൂർ സ്വദേശി പൂക്കാട്ട് വീട്ടിൽ നവനീത്(25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടിൽ അക്ഷയ്(29) എന്നിവരെയാണ് വാക്കാട് വച്ച് 12.64 ഗ്രാം എം.ഡി.എം.എ യുമായി പൊലീസ് പിടികൂടിയത്. തിരൂർ, താനൂർ ഭാഗങ്ങളിൽ വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കു മരുന്ന്. തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജു ഇൻസ്പെക്ടർ കെ.ജെ ജിനേഷ്, എസ്.ഐ ആർ.പി. സുജിത്ത്, എ.എസ്.ഐ ദിനേശൻ, സി.പി.ഓമാരായ വിവേക്, അരുൺ, ധനീഷ് കുമാർ, നിതീഷ് എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.