എടപ്പാൾ : വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മെമ്പർമാർ എടപ്പാൾ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബിന്റെ നേതൃത്വത്തിലെത്തിയ മെമ്പർമാരാണ് ഉപരോധ സമരം നടത്തിയത്. ഹസൈനാർ നെല്ലിശ്ശേരി, മജീദ് കഴുങ്കിൽ, ഇ.എസ്. സുകുമാരൻ, അക്ബർ പനച്ചിക്കൽ, ഫസീല സജീബ്, ദീപ മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. റോഡുകൾ ശരിയാക്കാനുള്ള നടപടി ഉടൻ ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥർഉറപ്പ് നൽകി.