നിലമ്പൂർ: താലൂക്കിലെ ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനും പൊതുഗതാഗതം കാര്യക്ഷമമാക്കാനുമായി മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 24ന് ജനകീയ സദസ് സംഘടിപ്പിക്കും. രാവിലെ 10.30ന് നിലമ്പൂർ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ജനകീയ സദസ്സിൽ എം.എൽ.എമാരായ പി.വി അൻവർ, എ.പി അനിൽകുമാർ, മലപ്പുറം ആർ.ടി.ഒ പി.എ. നസീർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ റൂട്ടുകൾ ചൂണ്ടിക്കാണിക്കാനും റൂട്ടുകൾ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനും സദസിൽ അവസരം ലഭിക്കും.