തിരൂരങ്ങാടി: തിരൂരങ്ങാടി സ്റ്റേഷനിലെ പൊലീസുകാരുടെ കുടുംബസംഗമം ശ്രദ്ധേയമായി. ചെമ്മാട് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി ഉദ്ഘാടനം ചെയ്തു. പൊലീസ് ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ആർ പ്രഭുദാസ്, ലൈലാസ് എം.ഡി എ. നസറുള്ള, ഡോ : ലൈലാ ബീഗം, എസ്.ഐ വി. രാജു, എ.എസ്.ഐ എം.പി. സുബൈർ, റുബീന പാലക്കൽ എന്നിവർ സംസാരിച്ചു.
തിരൂരങ്ങാടി അഡീഷണൽ എസ്.ഐ കെ. ബിജു സ്വാഗതവും എസ്.ഐ സി. രവി നന്ദിയും പറഞ്ഞു. ഇസ്മായിൽ പറമ്പിൽപീടികയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മോട്ടിവേഷൻ ക്ലാസെടുത്തു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപഹാരം നൽകി ആദരിച്ചു.