d
വിക്ടറി ചാരിറബിൾ ട്രസ്റ്റിന്റെ ഡയാലിസിസ്ഫണ്ട് എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ ഏറ്റു വാങ്ങുന്നു

കാളികാവ്: ഹിമ സൗജന്യ ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായം നൽകി. അഞ്ചച്ചവിടി മൂച്ചിക്കൽ വിക്ടറി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ടിൽ നിന്നുള്ള തുകയാണ് കൈമാറിയത്.നിർധന
ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക സഹായമാണ്‌ കൈമാറിയത്. ഹിമ കാമ്പസിൽ നടന്ന പരിപാടിയിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഫണ്ട് ഏറ്റു വാങ്ങി. വിക്ടറി ട്രസ്റ്റ് ചെയർമാൻ മോയിക്കൽ ബാപ്പുട്ടി, വി.പി കബീർ, പി.കെ.ഷുക്കൂർ, എം.അബ്ദുൽ അസീസ്, ആലുങ്ങൽ അബു, സി.കെ കുഞ്ഞാണി തുടങ്ങിയവർ പങ്കെടുത്തു.