മലപ്പുറം: പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തെ സംവരണ ആവശ്യത്തിലേക്കായി ഉപജാതികളായി വിഭജിക്കാനും ക്രിമിലെയർ നടപ്പാക്കാനുമുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടന കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് ഹർത്താൽ ആചരിച്ചു. പ്രതിഷേധ യോഗം കൂട്ടായ്മ ചെയർമാൻ വി. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.വി.എസ് സംസ്ഥാന കമ്മിറ്റി അംഗം പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. വി.സി.കെ. ജില്ലാ നേതാവ് അറുമുഖൻ ചേലേമ്പ്ര, എ.ജെ.പി ജില്ല പ്രസിഡന്റ് രാജൻ ചെട്ടിയകത്ത്, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി. കൃഷ്ണൻ, ബി.ഡി.പി ജില്ലാ പ്രസിഡന്റ് പി.സി. നാരായണൻ, പുഷ്പലത, ടി.എ. രാധാകൃഷ്ണൻ(കെ.വി.എസ്), ചന്ദ്രൻ പരിയാപുരം , സാവിത്രി തിരൂർ (കെ.പി.എം.എസ് ), മധു കോട്ടപ്പുറം (വി.സി.കെ) എന്നിവർ പ്രസംഗിച്ചു.