എടക്കര: നിലമ്പൂർ സർക്കിൾ സഹകരണ യൂണിയനും കണ്ണൂർ ഐ.സി.എമ്മും സംയുക്തമായി സർവീസ് സഹകരണ ഭരണസമിതി അംഗങ്ങൾക്കായി നടത്തുന്ന ത്രിദിന പരിശീലന ക്ലാസ് ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നിലമ്പൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഐ. അലവി ഉദ്ഘാടനം നിർവഹിച്ചു. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി.ബി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ഐ.സി.എം ഡയറക്ടർ ഡോ:സക്കീർ ഹുസൈൻ ക്ലാസിന് നേതൃത്വം നൽകി. ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.ഡി. സെബാസ്റ്റ്യൻ, സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ.ഷംസുദ്ദീൻ, മുഹമ്മദാലി, അബ്ദുറഹ്മാൻ എന്നിവർ ആശംസ അർപ്പിച്ചു. ഷാജി നന്ദി പറഞ്ഞു.