d
റബർ ടാപ്പേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും പൊതുയോഗവും

വണ്ടൂർ : കേരള റബർ ടാപ്പേഴ്സ് യൂണിയൻ തിരുവാലി പഞ്ചായത്ത് കമ്മിറ്റി രുപീകരണവും പൊതുയോഗവും എറിയാട് അൽഫ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ഹനീഫ ഉദ്ഘാടനം ചെയ്തു. കെ.ആർ.ടി.യു ജില്ലാ പ്രസിഡന്റ് സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ കെ.ആർ.ടി.യു ജില്ലാ സെക്രട്ടറി എ.ടി. ദാസൻ, ജില്ല വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, സി.കെ. ഷൗക്കത്ത്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് അഷ്രഫ് വെള്ളിയത്ത്, സെക്രട്ടറി സി.കെ. ഷൗക്കത്ത്, ട്രഷറർ ഉണ്ണികൃഷ്ണൻ തുടങ്ങിയവരെ തെരഞ്ഞടുത്തു.