ആനക്കയം: പഞ്ചായത്തിന് കീഴിലുള്ള പ്രതീക്ഷ ബഡ്സ് സ്‌പെഷ്യൽ സ്‌കൂളിൽ കുടുംബശ്രീ സി.ഡി.എസ്സിന്റെ സഹകരണത്തോടെ ബഡ്സ് ദിനാഘോഷത്തിന്റെ ഭാഗമായി ഉല്ലാസയാത്ര നടത്തി. ഇരുപതോളം വിദ്യാർത്ഥികളുമായി നടത്തിയ യാത്ര കുട്ടികൾക്ക് നവ്യാനുഭവമായി. കോഴിക്കോട് ഹൈ ലൈറ്റ് മാൾ, കാപ്പാട് ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ചു. പഞ്ചായത്ത് മെമ്പർ കെ. മുരുഗൻ ഫ്ളാഗ് ഓഫ് ചെയ്തു. ബഡ്സ് സ്‌കൂൾ ടീച്ചർ എ.ജസ്ന, സി.ഡി.എസ് മെമ്പർമാരായ സി.കെ.ആമിന, സി.കെ.സുലൈഖ, സി.ഡി.എസ് അക്കൗണ്ടന്റ് ടി. നവാസ്, പി.ടി.എ പ്രസിഡന്റ് സി.കെ.ഹംസ, ബഡ്സ് സ്റ്റാഫ് എം.സറീന രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു