
തിരൂർ : കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ തിരൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ സിവിൽ സ്‌റ്റേഷനിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് യൂനുസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം എൻ.പി. സലിം, ജില്ലാ ജോയിന്റ് സെക്രട്ടറി സുജിത് കുമാർ , മേഖല സെക്രട്ടറി റിയാസ്, രാജേഷ്, ഷീജ മുളമുക്കിൽ, വേറൊണി, ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.