എടപ്പാൾ: ബസ് അസോസിഷൻ പൊന്നാനി താലൂക്കിന് കീഴിൽ വരുന്ന തിരഞ്ഞെടുത്ത പകുതി ബസ്സുകൾ ഇന്നലെ ഓടിയത് വയനാടിന്റെ പുനരുദ്ധാരണത്തിനായി. ബാഗിന് പകരം സ്റ്റിക്കറുകൾ ഒട്ടിച്ച ബക്കറ്റുകളാണ് യാത്രക്കാർക്ക് നേരെ കണ്ടക്ടർമാർ നീട്ടിയത്. ഇഷ്ടമുള്ള തുക നൽകാനും ടിക്കറ്റ് ചാർജ്ജ് കിഴിച്ച് ബാക്കി സ്വയം ബക്കറ്റിൽ നിന്ന് യാത്രക്കാർക്ക് നേരിട്ടെടുക്കാനുമുള്ള സൗകര്യത്തിലാണ് ബസുകൾ ഓടിയത്.
ഇത്തരത്തിൽ സ്വരൂപിച്ച തുക ബ ഓണേർസ് സംസ്ഥാന കമ്മിറ്റിയ്ക്ക് കൈമാറും. സംസ്ഥാന കമ്മിറ്റിയുടെ ധനസഹായം വയനാടിന് നൽകുകയും ചെയ്യും.