d

കോട്ടക്കൽ : മാറാക്കര പഞ്ചായത്തിലെ 15ാം വാർഡിൽ പുതുതായി നിർമ്മിച്ച ചുള്ളിക്കാട് അങ്കണവാടി പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അവിഞ്ഞിക്കാട്ട് നാരായണൻ ഭട്ടതിരിപ്പാടിന്റെ കുടുബം സൗജന്യമായി നൽകിയ സ്ഥലത്താണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ , പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. ജാഫർ അലി, കെ.പി. ഷരീഫ ബഷീർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുമ, വി. മധുസൂദനൻ , എ.പി. മൊയ്തീൻകുട്ടി, കാടാമ്പുഴ മൂസഹാജി, മൂർക്കത്ത് അഹമ്മദ് , വി.കെ. ഷഫീഖ് , പി.പി. കുഞ്ഞിമൊയ്തു ഹാജി, കാടാമ്പുഴ മോഹനൻ ,സുമ പ്രസംഗിച്ചു.