മലപ്പുറം: ടാക്സി വാഹനങ്ങൾക്ക് ന്യായ വിരുദ്ധമായി പ്രവേശന ഫീസ് വർദ്ധിപ്പിച്ച കോഴിക്കോട് എയർപോർട്ട് അതോറിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ച് കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടാക്സി ഡ്രൈവർമാർ വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.ബി.മണികണ്ഠൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.ഫിറോസ് കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ്് കെ.സി.കബീർ,കണ്ണൂർ ജില്ലാ പ്രസിഡന്റ് വി.കെ.ശശികുമാർ ചെറുപുഴ, സംസ്ഥാന കൗൺസിൽ അംഗം പി.എസ്.സാദിഖ് തിരുവമ്പാടി, എക്സിക്യൂട്ടീവ് മെമ്പർ ബീരാൻ കോയ എന്നിവർ സംസാരിച്ചു. സമര ജ്വാലക്ക് മുന്നോടിയായി പ്രവർത്തകർ കറുത്തതുണി കൊണ്ട് വായ് മൂടിക്കെട്ടി ഹജ്ജ് ഹൗസ് പരിസരത്ത് നിന്ന് വിമാനത്താവളത്തിലേക്ക് മൗന ജാഥ നടത്തി.