വണ്ടൂർ: വയനാടിന് സഹായവുമായി വണ്ടൂർ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ. ഇതിന്റെ ആദ്യ ഗഡുവായ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. നിലമ്പൂർ തഹസിൽദാർക്കാണ് സഹായം കൈമാറിയത്. പ്രകൃതിദുരന്തത്തിൽ എല്ലാ നഷ്ടപ്പെട്ട വയനാടിന് കൈത്താങ്ങ് ആവുക എന്ന ലക്ഷ്യത്തോടെയാണ് സഹായം കൈമാറുന്നത്. നിലമ്പൂർ തഹസിൽദാർ എസ്.എസ്.ശ്രീകുമാറിന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി.ഉമ്മർ ഹാജി സഹായം കൈമാറി. റിട്ടയേർഡ് നേവി കമാൻഡർ സോമൻ, സെക്രട്ടറി അയ്യൂബ് മേത്താലയിൽ, ട്രഷറർ എടപ്പറ്റ അബ്ദുൽ മജീദ്, റിട്ടയേഡ് തഹസിൽദാർ ഹംസക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.