foklor

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠന വകുപ്പിൽ അന്താരാഷ്ട്ര ഫോക്‌ലോർ ദിനാചരണത്തിന് തുടക്കമായി. ദിനാചരണത്തിന്റെയും ദ്വിദിന തെയ്യം മുഖമെഴുത്ത് ശിൽപ്പശാലയുടെയും ഉദ്ഘാടനം കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി. അജയ കുമാർ നിർവഹിച്ചു. ചടങ്ങിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ എഴുത്തച്ഛൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ ഡോ. കെ.എം.അനിൽ മുഖ്യപ്രഭാഷണം നടത്തി. പഠനവകുപ്പ് മേധാവി ഡോ.സി.കെ.ജിഷ അദ്ധ്യക്ഷത വഹിച്ചു. സർവകലാശാലാ ഹ്യുമാനിറ്റീസ് ഡീൻ ഡോ. പി. ശിവദാസൻ, പഠനവകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ സനീഷ് വേലിക്കുനി, ഡോ. പി.വിജിഷ എന്നിവർ സംസാരിച്ചു.