വേങ്ങര: ബസ് സ്റ്റോപ്പ് അധികൃതർ പൊളിച്ചുമാറ്റി. അശാസ്ത്രീയ നിർമ്മാണത്തിലൂടെ നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയ ദേശീയപാത 66 കൂരിയാട്ട് പണിത ബസ് സ്റ്റോപ്പാണ് അധികൃതർ പൊളിച്ചുമാറ്റിയത്. കൂരിയാട് മാതാട് റോഡിന്റെ പ്രവേശനഭാഗത്ത് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഏറെ ബുദ്ധിമുട്ടാവുന്ന നിലയിലായിരുന്നു ബസ്സ് സ്റ്റോപ്പ് പണി ആരംഭിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പ്രതിപക്ഷ ഉപനേതാവ്പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.