d

മലപ്പുറം: ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ വനിതകളുടെ ഉന്നമനവും ക്ഷേമവും സാന്ത്വനവും ലക്ഷ്യം വെച്ച് മലപ്പുറം കേന്ദ്രമായി രൂപീകൃതമായ വളകിലുക്കം വനിത കൂട്ടായ്മയുടെ സ്‌പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനവും വളകിലുക്കം പ്രതിഭ പുരസ്‌കാര സമർപ്പണവും നടന്നു. മലപ്പുറം കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളിൽ വെച്ച് നടന്ന വളകിലുക്കം സ്‌പെഷ്യൽ കൺവെൻഷൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റും സിവിൽ പൊലീസ് ഓഫീസറുമായ സബൂറ ബീഗം മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വളകിലുക്കം പ്രസിഡന്റ് ഷാഹിദ് അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ കൺവെൻഷൻ കൺവീനർ ഹസീന മലയിൽ സ്വാഗതം ചെയ്തു. വളകിലുക്കം വനിത കൂട്ടായ്മ സെക്രട്ടറി പി ബുഷ്റ സംഘടനയെ പരിചയപ്പെടുത്തി, ചടങ്ങിൽ മലപ്പുറം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ശരീഫ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി.ആയിഷാബി തുടങ്ങിയവർ സംസാരിച്ചു. വളകിലുക്ക വനിത കൂട്ടായ്മ വൈസ് പ്രസിഡന്റ് പ്രദീന ചിറയിൽ നന്ദിയും പറഞ്ഞു.