d

അങ്ങാടിപുറം: ആഗസ്റ്റ് 31, സെപ്റ്റംബർ 01 തീയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന എഫ്.ഐ.ടി.യു മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പതാക ദിനമാചരിച്ചു. സംസ്ഥാന ജന: സെക്രട്ടറി തസ്ലീം മമ്പാട് അങ്ങാടിപ്പുറത്ത് പതാക ഉയർത്തി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മലബാർ പ്രക്ഷോഭം കർഷക തൊഴിലാളികളുടെ അവകാശ പോരാട്ടം കൂടിയാണന്നും അദ്ധേഹം പറഞ്ഞു. സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര, സെക്രട്ടറി ഷാനവാസ് കോട്ടയം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഖാദർ അങ്ങാടിപ്പുറം, സൈതാലി വലമ്പൂർ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, ശിഹാബ് തിരൂർക്കാട്, റഷീദ് കുറ്റീരി, നജീബ് അരിപ്ര, മുജീബ് തിരൂർക്കാട് തുടങ്ങിയവർ സംബന്ധിച്ചു.