s


എടക്കര: എസ.്എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്രസമിതി അംഗം ടി.എൻ.രാജമ്മ ടീച്ചർ 80ാം പിറന്നാളിന്റെ നിറവിൽ.സാമൂഹിക സാംസ്‌കാരിക രംഗത്തും അദ്ധ്യാപന രംഗത്തും തിളക്കമാർന്ന പ്രവർത്തനം നടത്തിയ ടീച്ചർക്ക് വനിതാ സംഘം നിലമ്പൂർ യൂണിയൻ ഭരണസമിതിയുടെ നേതൃത്വത്തിൽ പിറന്നാൾ ദിനമായ ഇന്നലെ ആദരം സംഘടിപ്പിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന പിറന്നാൾ ആഘോഷ സമ്മേളനം നിലമ്പൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഗിരീഷ് മേക്കാട്ട് ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഭാസുര വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു .
എൻ.സുന്ദരേശൻ, സജി കുരുവിക്കാട്, കെ.ടി.ഓമനക്കുട്ടൻ, എം.ആർ.ശങ്കരൻ, പി.കെ.ഭാസ്‌കരൻ വൃന്ദാവൻ, ഉഷ ടീച്ചർ, എം.പി.രാധാകൃഷ്ണൻ, എൻ.മുരളീധരൻ, രഘുനന്ദൻ ചുങ്കത്തറ, ശ്യാമള ബാലകൃഷ്ണൻ, ശ്രീലേഖ പതാലിൽ എന്നിവർ സംസാരിച്ചു. കൂടാതെ, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹാരാർപ്പണവും മധുരപലഹാര വിതരണവും സമൂഹ സദ്യയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളും മുൻ സഹപ്രവർത്തകരും സംഘടനാ നേതാക്കളും ഉപഹാരങ്ങൾ നൽകി.

ഏറനാട് എസ്.എൻ.ഡി.പി യൂണിയൻ മുൻ പ്രസിഡന്റ് ടി.എൻ.തങ്കപ്പൻ മാസ്റ്ററുടെ ഭാര്യയായ ടി.എൻ.രാജമ്മ ടീച്ചർ നിരവധി വർഷമായി വനിതാ സംഘത്തിന്റെ യൂണിയൻ ഭാരവാഹിയും കേന്ദ്ര വനിതാ സംഘം കമ്മിറ്റി അംഗമായും പ്രവർത്തിച്ച് വരികയാണ്. ചുങ്കത്തറ സഹകരണ പ്രസ്സ് ഡയറക്ടർ ബോർഡ് മെമ്പറും പ്രമുഖ സഹകാരിയും കൂടിയാണ് ടീച്ചർ .