x

വണ്ടൂർ: വയനാടിന് കൈത്താങ്ങാവാൻ ചായക്കച്ചവടവുമായി തിരുവാലി പുന്നപ്പാല ഡി.വൈ.എഫ്‌.ഐ മേഖല കമ്മിറ്റി. പൂളക്കൽ അങ്ങാടിയിലാണ് എണ്ണക്കടികളുടെ കച്ചവടം പൊടിപൊടിച്ചത്. ബ്ലോക്ക് സെക്രട്ടറി കെ.റഹീം ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് പി.വിപിൻ അദ്ധ്യക്ഷത വഹിച്ചു. കച്ചവടത്തിന്റെ ആദ്യ വില്പന നാടൻപാട്ട് കലാകാരൻ സുരേഷ് തിരുവാലി നിർവഹിച്ചു. സിനിമ സംവിധായകൻ സജിൽ മമ്പാട്, ബ്ലോക്ക് ജോ.സെക്രട്ടറി പി.ഷൈജു, മേഖലാ സെക്രട്ടറി എം. നിതിൻദാസ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.ശോഭന, ബി.ആതിര, കെ.ശിശിര തുടങ്ങിയവർ പങ്കെടുത്തു . തുടർന്ന് സുരേഷ് തിരുവാലിയുടെ നേതൃത്വത്തിൽ നാടൻ പാട്ടുകളും അരങ്ങേറി.