d

തേഞ്ഞിപ്പലം: നന്മ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ക്യാൻസർബോധവത്കരണ ക്ലാസും എസ്എസ്എൽ.സി, പ്ലസ് ടു, ഡിഗ്രികോഴ്സുകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും തേഞ്ഞിപ്പലം എ.യു.പി സ്‌കൂളിൽ നടന്നു. ഉദ്ഘാടനം തേഞ്ഞിപ്പലം എ.യു. പി സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകൻ ശശിഭൂഷൻ നിർവഹിച്ചു. എം.വി.ആർ ക്യാൻസർ സെന്റർ ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ് ഹെഡ്‌ഡോക്ടർ സി.നിർമ്മൽ ക്യാൻസർബോധവൽക്കരണത്തെ പറ്റി ക്ലാസ് എടുത്തു.യോഗത്തിൽ എ.വേലായുധൻകുട്ടി, യു.ജയപ്രകാശ്, കെ.ഗീത എന്നിവർ സംസാരിച്ചു.ബോധവൽക്കരണ ക്ലാസിൽ പരിസരവാസികളായ നൂറോളംപേർ പങ്കെടുത്തു.