മലപ്പുറം: സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗിന് ഒരുമാസം മാത്രം ശേഷിക്കേ ജില്ലയിൽ പൂർത്തിയാക്കാനുള്ളത് 57,928 ഗുണഭോക്താക്കൾ. സെപ്തംബർ 30നകം മസ്റ്ററിംഗ് നടത്താത്തവർക്ക് പെൻഷൻ നഷ്ടപ്പെടും. ജൂൺ 25ന് തുടങ്ങി ആഗസ്റ്റ് 24 വരെ ആയിരുന്നു നേരത്തെ മസ്റ്ററിംഗിന് അനുവദിച്ച സമയപരിധി. നിരവധിപേർ പുറത്തുനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ സമയ പരിധി നീട്ടുകയായിരുന്നു. ഇനി നീട്ടിയേക്കില്ലെന്നാണ് വിവരം. സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിംഗ് നടത്താനുള്ളവരിൽ രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 5,28,808 പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുമ്പോൾ ഇന്നലെ വരെ 4,70,880 പേരാണ് മസ്റ്ററിംഗ് നടത്തിയത്.
കർഷക തൊഴിലാളി പെൻഷൻ വിഭാഗത്തിൽ ജില്ലയിൽ 23,261 പേരിൽ 20,658 പേരാണ് മസ്റ്ററിംഗ് നടത്തിയത്. 2,603 പേർ ഇനിയും ചെയ്യാനുണ്ട്. ദേശീയ വാർദ്ധക്യകാല പെൻഷൻ വിഭാഗത്തിൽ 2,88,650 പേർ ഉൾപ്പെട്ടപ്പോൾ ഇവരിൽ 2,55,109 പേർ മസ്റ്ററിംഗ് നടത്തി. 33,541 പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കാൻ അവശേഷിക്കുന്നത്.
മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിൽ 56,381 പേരിൽ 48,118 പേരാണ് മസ്റ്ററിംഗ് നടത്തിയത്. 8,263 പേർ അവശേഷിക്കുന്നുണ്ട്. 50 കഴിഞ്ഞ അവിവാഹിതരായ വനിതകളുടെ വിഭാഗത്തിൽ 6,559 പേരിൽ 6,150 പേരും മസ്റ്ററിംഗ് നടത്തി. 409 പേർ കൂടി ചെയ്യാനുണ്ട്. വിധവാ പെൻഷൻ കൈപ്പറ്റുന്ന 1,53,925 പേരിൽ ഇതുവരെ 1,40,845 പേർ മസ്റ്ററിംഗ് നടത്തി. 13,080 പേർ ബാക്കിയാണ്.
ഇവിടങ്ങളിൽ പിന്നിൽ
പൊന്നാനി, താനൂർ, പരപ്പനങ്ങാടി നഗരസഭകളിൽ ആയിരത്തിന് മുകളിൽ പേർ ഇപ്പോഴും മസ്റ്ററിംഗ് നടത്താനുണ്ട്. പരപ്പനങ്ങാടി 1,540, പൊന്നാനി 1,493, താനൂർ 1,030 എന്നിങ്ങനെയാണ് മസ്റ്ററിംഗ് പൂർത്തിക്കാനുള്ളവരുടെ കണക്ക്. പഞ്ചായത്തുകളിൽ വേങ്ങര 856, മൂന്നിയൂർ 847, വെളിയങ്കോട് 811, പാണ്ടിക്കാട് 809, വള്ളിക്കുന്ന് 790, തൃക്കലങ്ങോട് - 789, കുറ്റിപ്പുറം 776, വട്ടംകുളം - 769, പുറത്തൂർ 759, കുറവ 725, ചുങ്കത്തറ - 723, ആലങ്കോട് - 704, എടപ്പാൾ 679 പേർ എന്നിങ്ങനെ ആണ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്.
മസ്റ്ററിംഗ് നടത്തേണ്ടത് ഇങ്ങനെ