മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്ന ഹാജിമാരെ സഹായിക്കുന്നതിനായി മഅദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ ഹജ്ജ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം നിർവ്വഹിച്ചു. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുക. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ മതിയായ രേഖകൾ സഹിതം മഅദിൻ ഓഫീസിലെത്തണം. ഹാജിമാരുടെ കർമ്മ ശാസ്ത്ര സംശയനിവാരണത്തിനായി ഫിഖ്ഹ് ഡെസ്‌കും മഅദിൻ അക്കാദമിയിൽ പ്രവർത്തിക്കും. ഫോൺ: 9633396001, 8089396001