d
മുസ്ലിം യൂത്ത് ലീഗ്‌തേഞ്ഞിപ്പലംപോലീസ് സ്റ്റേഷനിലേക്ക് നട ത്തി യ മാർച്ച് പി അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയെ നിയന്ത്രിക്കുന്നത് പവർ ഗ്രൂപ്പാണെന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ.കാലിക്കറ്റ് യൂണിവേ ഴ്സിറ്റിയിലെ എസ്.എഫ്‌.ഐ അക്രമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്‌ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂർ അദ്ധ്യക്ഷനായി. യൂത്ത് ലീ ഗ്സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് ഗുലാം ഹസൻ ആലംഗീർ, അൻവർ മുള്ളമ്പാറ,ഡോ. വി.പി അബ്ദുൽ ഹമീദ്, ബക്കർ ചെർണൂർ, ഡോ. പി.റഷീദ് അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.