കൂട്ടിലങ്ങാടി : നീറ്റ് കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ എസ്.സി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ.അതുൽ കൃഷ്ണയെ വീട്ടിലെത്തി അനുമോദിച്ച് മലപ്പുറം ജില്ലാ കോൺഗ്ര പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് . കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശിയാണ് കെ.അതുൽ കൃഷ്ണ. കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേരാനാണ് തീരുമാനം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എച്ച്. അഷ്രഫ്, വി.മൻസൂർ പള്ളിപ്പുറം, നാസർ പടിഞ്ഞാറ്റുംമുറി, വാസുദേവൻ നമ്പൂതിരി, മേമന നസീർ അഹമ്മദ്, ദിൽഷാ ഷെഫീഖ്, ഷെഫീഖ് പട്ടിയിൽപറമ്പ്, വാപ്പു കൂരിമണ്ണിൽ, പ്രമോദ്, കോയ മംഗലശ്ശേരി, ആരിഫ് ചെലൂർ, ഇഖ്ബാൽ പള്ളിപ്പുറം, മുനീർ പെരിന്താറ്റിരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.