തിരൂർ: പവിത്രം സാംസ്‌കാരിക കൂട്ടായ്‌മ ആലത്തിയൂരിൽ ആയുർവേദ ക്യാമ്പും സെമിനാറും ബോധവത്കരണ ക്ലാസും സൗജന്യ മരുന്നു വിതരണവും നടത്തി. ആയുർവേദിക് മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെയും വൈദ്യരത്നം ഔഷധശാലയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് മാനേജർ ഡോ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജയൻ കറുത്തേടം അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് മംഗലം, തെക്കുമ്പാട്ട് നാരായണൻ, കോതമംഗലം നാരായണൻ, സുസ്‌മിത കൽപ്പുഴ, ശശികല മങ്ങാട്, ദേവി പുത്തൂർ, ശോഭ കോടീരി, ശ്രീജ കൽപ്പുഴ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ആരോഗ്യശീലങ്ങളെ കുറിച്ച് ഡോ. ത്രിവിക്രമൻ ക്ലാസെടുത്തു. എട്ട് ഡോക്‌ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പിൽ പരിശോധന നടന്നത്.