bbbbbbbbb

മലപ്പുറം: ' പശ്ചിമ ഘട്ട മലനിരകൾ : ദുരന്തങ്ങളും മാനുഷിക ഇടപെടലുകളും ' എന്ന വിഷയത്തിൽ ഗവ. കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല പ്രിൻസിപ്പൽ ഡോ. ഗീതാ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഡോ. ടി. ഹസനത്ത് അദ്ധ്യക്ഷയായി. നാഷണൽ ഗ്രീൻ കോർപ്സ് ജില്ലാ ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ ഹാമിദലി വാഴക്കാട് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി.വൈസ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട , പ്രോഗ്രാം ഓഫീസർ മൊയ്തീൻ കുട്ടി കല്ലറ,
വൊളന്റിയർ കൺവീനർമാരായ ഫാത്തിമ ഹെന്ന, വൃന്ദ കൃഷ്ണ, നേഹ, ശ്രാവൺ എന്നിവർ സംസാരിച്ചു.