മലപ്പുറം : എസ്.വൈ.എഫ് ജില്ലാ ലീഡേഴ്സ് സമ്മിറ്റ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാഷിം ബാഫഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസൻ ജിഫ്രി അദ്ധ്യക്ഷത വഹിച്ചു. സമ്മിറ്റ് ഉത്തമനേതാവ്, പ്രാമാണിക നിലപാടുകൾ എന്നീ വിഷയങ്ങളെ അധികരിച്ച് സദഖതുള്ള മുഈനി കാടാമ്പുഴ, ജഅ്ഫറലി വഹബി എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് സെക്രട്ടറി അഷറഫ് ബാഖവി ഗസ്റ്റ് ടോക്ക് നിർവ്വഹിച്ചു. സയ്യിദ് മുസ്സമ്മിൽ ജിഫ്രി, ഷാഫി ദാറാനി ചെട്ടിപ്പടി, ജലീൽ ബാഖവി പുകയൂർ, എ.കെ.എം. സൈനി,
മൊയ്തീൻകുട്ടി മന്നാനി, ബഷീർ വഹബി എന്നിവർ പ്രസംഗിച്ചു.