bh

മങ്കട : ഗവ : എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റും പെരിന്തൽമണ്ണ ഗവ. ആശുപത്രി
ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗറലി രക്തദാനം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സമദ് പറച്ചിക്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പർമാരായ അബ്ദുൽസലാം, ബിന്ദു നെല്ലാംകോട്ടിൽ, പ്രിൻസിപ്പൽ പി. ലക്ഷ്മണൻ, ഡോ. കെ.പി. മുഹമ്മദ് അനസ് , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.പി. ഷാനവാസ് ,അദ്ധ്യാപകരായ യു.പി. അബ്ദുസ്സലാം, പി.ടി. ജംഷാദ് അലി, അബ്ദുൽ ഗഫൂർ, എ. നൗഷാദ് , ഗോപാലകൃഷ്ണൻ, സി.എച്ച്. ഷാക്കിറ എന്നിവർ സംസാരിച്ചു. വൊളന്റിയർ ലീഡർമാരായ സംഘമിത്ര സ്വാഗതവും പി. അഫ്സൽ നന്ദിയും പറഞ്ഞു. മങ്കട ഗവ :എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ 65 പേർ രക്തദാനം ചെയ്തു. 22 പേർ കന്നി രക്തദാതാക്കളാണ്.