കോട്ടക്കൽ: 12.35 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കോട്ടക്കൽ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടക്കൽ പുലിക്കോട് കൊളക്കാടൻ ഹൗസ് ഷംസുദ്ദീനെയാണ് (27) അറസ്റ്റ് ചെയ്തത്. കോട്ടക്കൽ ചങ്കുവെട്ടിയിൽ വച്ചാണ് മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 12.35 ഗ്രാം എം.ഡി.എം.എയുമായി കോട്ടക്കൽ പൊലീസ് പ്രതിയെ പിടികൂടിയത്. കമേഴ്സ്യൽ ക്വാണ്ടിറ്റിയിലുള്ള മയക്കുമരുന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നു. പ്രതിയെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ പിന്തുടർന്ന്
മലപ്പുറം സി.ഐ പ്രേംജിത്തിന്റെ നേതൃത്വത്തിൽ കോട്ടക്കൽ സബ് ഇൻസ്‌പെക്ടർ
ഫസലുറഹ്മാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, ജിതേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിന്റെ തുടരന്വേഷണം കോട്ടക്കൽ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂർ ഏറ്റെടുത്തു.