 
മഞ്ചേരി: ന്യൂ ജനറേഷൻ വളർന്നു വരുന്ന ഡിജിറ്റൽ യുഗത്തിനനുസരിച്ച് മത പഠന മേഖലയിൽ സമൂലമായ മാറ്റം വേണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ ഈസ്റ്റ് ജില്ലാ എക്സിക്യുട്ടീവ് ക്യാമ്പ് ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കപറമ്പിന്റെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.എം.എ സംസ്ഥാന സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി, ജില്ലാ സെക്രട്ടറി കെ.എം. ഷിഹാബുദ്ദീൻ നഈമി വിഷയവതരണം നടത്തി. സയ്യിദ് ഷിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.