f
D

മലപ്പുറം: പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.എസി.സി ഏർപ്പെടുത്തിയ മൂന്നാമത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സേവനരത്നാ പുരസ്‌കാരം കുറുക്കോളി മൊയ്തീൻ എം.എൽ.എയ്ക്ക്. ഇന്ന് വൈകിട്ട് ഏഴിന് കാടപ്പടിയിലെ പൂക്കോയ തങ്ങൾ ഡയാലിസിസ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി പുരസ്‌കാരം സമ്മാനിക്കും. മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. പൊതുജീവിതത്തിലെ നിസ്വാർത്ഥതയും അർപ്പണ മനോഭാവവും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകരായ അബ്ദുൽ ഹമീദ് എം.എൽ.എ, ഹാരിസ് പെരുവള്ളൂർ, ഗഫൂർ ചൊക്ലി, അബ്ദു അത്രപ്പിൽ, സി.സി. ഷഫീഖ്, സി.സി. മൊയ്തീൻ എന്നിവർ പറഞ്ഞു.