മലപ്പുറം: പെരുമ്പടപ്പ് പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാർ ആണ്ടുനേർച്ചയ്ക്ക് നാളെ തുടക്കമാവും. വൈകിട്ട് ഏഴിന് സനദ് ദാന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹൈദർ ഫൈസി പനങ്ങാങ്ങര, അൻവർ മുഹ്‌യുദ്ദീൻ ഹുദവി ആലുവ പങ്കെടുക്കും. 40 അഷ്റഫി ബിരുദധാരികൾ, ഹാഫിളുകൾ എന്നിവർക്ക് സനദ് നൽകും. തുടർന്ന് സാംസ്‌കാരിക സമ്മേളനം, ആത്മീയ സംഗമം, അനുസ്മരണ സമ്മേളനം, ദിഖ്ർ ഹൽഖ, സ്വലാത്ത് മജ്ലിസ്, സമാപന കൂട്ടപ്രാർത്ഥന തുടങ്ങിയവ നടക്കും. സെപ്തംബർ ഒന്നിന് അന്നദാനത്തോടെ ആണ്ടുനേർച്ചയ്ക്ക് സമാപനമാവും. വാർത്താസമ്മേളനത്തിൽ എ.കെ.റഊഫ്, സൈനു തെക്കേപ്പുറം, എ.സി.ഉസ്മാൻ, റഹീം പെരുമ്പുംകാട്ടിൽ, അമീൻ, സൈഫുദ്ദീൻ, ഷാജഹാൻ ചിറ്റോത്തയിൽ പങ്കെടുത്തു.