വണ്ടൂർ : ഉപജില്ല കായികമേളയോട് അനുബന്ധിച്ചുള്ള ഗെയിംസ് മത്സരങ്ങൾ തുടരുന്നു. ഷട്ടിൽ ബാഡ്മിന്റൻ മത്സരങ്ങൾ വണ്ടൂർ ചില്ലീസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ക്ലോസിംഗ് സെറിമണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഹസ്‌കർ ഉദ്ഘാടനം ചെയ്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 300 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. സബ്ജില്ലാ സ്‌പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി വി.പി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. കായികാദ്ധ്യാപകരായ സവാദ്, പി. പരമേശ്വരൻ, ഒ.ജെ അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.