മലപ്പുറം : ജില്ലയിലെ മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ഭാരവാഹികൾ,പഞ്ചായത്ത് ,​ മുനിസിപ്പൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവരുടെ യോഗം രണ്ട് മേഖലകളിലായി ഇന്ന് നടക്കും. വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, വേങ്ങര, കോട്ടക്കൽ, തിരൂർ, തവനൂർ, പൊന്നാനി നിയോജകമണ്ഡലങ്ങളിലെ ഭാരവാഹികളുടെ യോഗം വൈകിട്ട് മൂന്നിന് തിരൂർ കുഞ്ഞു ഹാജി സ്മാരക സൗധത്തിലും നിലമ്പൂർ, ഏറനാട്, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലെ ഭാരവാഹികളുടെ യോഗം അന്നേ ദിവസം വൈകിട്ട് ഏഴിന് മഞ്ചേരി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിലുമാണ് ചേരുക. ബന്ധപ്പെട്ട പ്രതിനിധികൾ കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് അറിയിച്ചു.