d
വണ്ടൂർ ഉപജില്ല തല കായികമേള, സെപക് താക്രോ മത്സരങ്ങൾ, വി.എം.സി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്നു.

വണ്ടൂർ : ഉപജില്ല തല കായികമേള, സെപക് താക്രോ മത്സരങ്ങൾ എന്നിവ വി.എം.സി ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്നു. മത്സരങ്ങൾ നാട്ടുകാരനും കേരള ഫുട്‌ബാൾ അസോസിയേഷൻ റഫറിയുമായ സാഗർ ചെറിയാപ്പു ഉദ്ഘാടനം ചെയ്തു. അണ്ടർ 19 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അഞ്ചു പേരെയാണ് തിരഞ്ഞെടുക്കുക. ഇവർ ജില്ലാതലത്തിൽ സബ് ജില്ലയ്ക്കായി മത്സരിക്കും. ഉദ്ഘാടന ചടങ്ങിൽ സ‌ബ്ജി‌ല്ലാ സ്‌പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി വി.പി. ദേവദാസ് , വി.എം.സി കായികാദ്ധ്യാപകൻ ഡി.ടി. മുജീബ്, ഗേൾസ് കായികാദ്ധ്യാപകൻ കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു