വണ്ടൂർ : മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈത്താങ്ങാവുകയാണ് തിരുവാലി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. ഇവരുടെ നേതൃത്വത്തിൽ സമാഹരിച്ച
18,100 രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടിക്ക് കൈമാറി.
സി. ചന്ദ്രിക, എ.കെ. മിനി, എൻ.കെ. സുനിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് അംഗം ഗീത, തൊഴിലുറപ്പ് മേറ്റുമാരായ മിനി, ചന്ദ്രിക, സുനിത, എ.ഇ പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുത്തു