d
പ്രത്യാശ അയിരൂർ എക്സിക്യൂട്ടീവ് ട്രെയിനിങ് ക്യാമ്പും ലോഗോ പ്രകാശനവും നടന്നു

പൊന്നാനി : ഗ്രാമത്തിന്റെ സമഗ്ര പുരോഗതിയും സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പും ലക്ഷ്യമിട്ട് രൂപീകരിച്ച പ്രത്യാശ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയും ലോഗോ പ്രകാശനവും നടന്നു. അയിരൂർ മഹല്ല് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി ലോഗോ പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.നിഷാർ ഏറ്റുവാങ്ങി.
പ്രത്യാശ ചെയർമാൻ ഡോ. ഹിലാൽ അയിരൂർ അദ്ധ്യക്ഷത വഹിച്ചു.