മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിവച്ചതിൽ പ്രതി സർക്കാരും പ്രത്യേകിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രിയുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മന്ത്രിയുടെ അലംഭാവവും പ്രതികളോട് കാണിച്ച സഹകരണവുമാണ് റിപ്പോർട്ട് പുറത്തുവരാതെ അനിശ്ചിതമായി നീണ്ടുപോകാൻ കാരണം. റിപ്പോർട്ടിലെ 10 പേജുകൾ പൂഴ്‌ത്തിവച്ചത് ആരെയൊക്കെയോ സംരക്ഷിക്കാനുള്ള സർക്കാരിന്റെ വ്യഗ്രതയാണ് കാണിക്കുന്നത്. മുകേഷിന് എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സലാം പറഞ്ഞു.