d

മലപ്പുറം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി എഴുത്തുകാർ നേരിട്ട് സ്വന്തം പുസ്തകങ്ങൾ വിൽപന നടത്തി സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. 23ന് കോഴിക്കോട്ടും 27 ന് കണ്ണൂരും പുസ്തക വിൽപന നടത്തിയതിനെ തുടർന്ന് 31ന് മലപ്പുറത്താണ് പുസ്തകമേള. മലബാർ റൈറ്റേഴ്സ് ഫോറവും സദ്ഭാവന ബുക്സും ചേർന്ന് നടത്തുന്ന പുസ്തകമേള ആഗസ്റ്റ് 31ന് ശനിയാഴ്ച മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മലബാർ റൈറ്റേഴ്സ് ഫോറം കൺവീനറും സദ്ഭാവന ബുക്സ് എഡിറ്ററുമായ സുനിൽ മടപ്പള്ളി അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങ് നോവലിസ്റ്റ് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫോൺ :9349102020.