cup

പരപ്പനങ്ങാടി: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് പരപ്പനങ്ങാടി നഗരസഭ പരിധിയിലെ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി മെൻസ്ട്രുൽ കപ്പ് വിതരണ ഉദ്ഘാടനം സൂപ്പികുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നഗരസഭ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൻ കെ.ഷഹർബാനു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നുസ താഹിർ, കൗൺസിലർമാരായ ഫൗസിയ സിറാജ്, റസാഖ് തലക്കലകത്ത്, സ്‌കൂൾ എച്ച്.എം. ബെല്ല, മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ, ജയന്തി, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് എന്നിവർ സംസാരിച്ചു.