മലപ്പുറം: പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രവാസി വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 3.30ന് മലപ്പുറം കിഴക്കെതലയിലെ എസ്‌പെറോ ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചർച്ചാ സംഗമം നടത്തും. സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്യും. പ്രവാസി ലീഗ് ജില്ലാ ജില്ലാ പ്രസിഡന്റ് ടി.എച്ച്.കുഞ്ഞാലി, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി.കെ.അബ്ദുൽ റഊഫ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴ്പറമ്പ്, കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.കെ. കുഞ്ഞു, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സെക്രട്ടറി ജാബിർ വടക്കാങ്ങര, പീപ്പിൾസ് കൾച്ചറൽ ഫോറം ജില്ലാ സെക്രട്ടറി ശിഹാബ് വേങ്ങര, പ്രവാസി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി നാസർ ഡെബോണ, പ്രവാസി എഴുത്തുകാരൻ ഉമ്മർ കോയ.എം, പി.സി.എഫ് ജില്ലാ വെൽഫെയർ ബോർഡ് ചെയർമാൻ ഷാഹിർ മൊറയൂർ, പ്രവാസി ആർട്ടിസ്റ്റ് ഉസ്മാൻ ഇരുമ്പുഴി പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ ഹസനുൽ ബന്ന. എ.കെ.സെയ്ദലവി, മുഹമ്മദലി മങ്കട, ഇബ്രാഹിം കോട്ടയിൽ, സി.മുഹമ്മദലി പങ്കെടുത്തു.