പെരിന്തൽമണ്ണ: എം.ടി.മമ്മി ഹാജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ കീഴാറ്റൂർ പഞ്ചായത്തിലെ മികച്ച നെൽ കർഷകനുള്ള കീഴാറ്റൂർ കൃഷിഭവന്റെ അവാർഡ് നേടിയ മുള്ള്യകുർശ്ശിയിലെ തെക്കൻ ബാബുവിനെയും പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുത്ത കോക്കട്ടിൽ കോരനെയും ആദരിച്ചു. വായനശാലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗാന്ധി ദർശൻ കേരള സംസ്ഥാന കമ്മിറ്റി അംഗം എസ്.വി.മോഹനൻ കർഷകരെ ആദരിച്ചു. പരിപാടിയിൽ കെ.എം.ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. എം.ടി.മുഹമ്മദ് സ്വാഗതം പറഞ്ഞു.