news

മലപ്പുറം: ഓണത്തിന് പച്ചക്കറി വില കുത്തനെ ഉയ‌രുന്നതിന് തടയിടാൻ 108.8 ഹെക്ടറിൽ പച്ചക്കറി കൃഷിയിറക്കി കൃഷി വകുപ്പ്. സെപ്തംബർ ആദ്യവാരം വിളവെടുപ്പിന് പാകമാവും വിധമാണ് കൃഷിയിറക്കിയിട്ടുള്ളത്. വിപണി വിലയേക്കാൾ പത്ത് ശതമാനം അധികം നൽകി കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ കൃഷി വകുപ്പ് തന്നെ ഏറ്റെടുക്കും. സർക്കാരിന്റെ ഓണച്ചന്തകളിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാണ് തീരുമാനം. സെപ്തംബർ 11 മുതൽ 14 വരെ ജില്ലയിൽ ഓണച്ചന്തകൾ നടക്കും. പ്രധാനമായും വെണ്ട, വെള്ളരി, മത്തൻ, കുമ്പളം, ചേന, പയർ, ചിരങ്ങ, പടവലം,​ വഴുതന, മുളക് എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. ഓണ വിപണി ലക്ഷ്യമിട്ട് ജൂണിൽ വിത്ത് വിതരണവും ജൂലായ് ആദ്യത്തിൽ തൈകളുടെ വിതരണവും പൂർത്തിയാക്കിയിരുന്നു. കൃഷിയിൽ മുന്നിൽ വളാഞ്ചേരി ബ്ലോക്കാണ്.

കൃഷി ബ്ലോക്ക് ........... കൃഷി ഹെക്ടറിൽ
വളാഞ്ചേരി ......................... 29
പെരിന്തൽമണ്ണ .................. 20
വേങ്ങര ............................... 15
നിലമ്പൂർ .............................14
മലപ്പുറം ............................... 10.1
വണ്ടൂർ ................................ 10
പരപ്പനങ്ങാടി ..................... 4.2
കൊണ്ടോട്ടി ....................... 4
പൊന്മുണ്ടം ....................... 2.5

ഇപ്പോൾ ആശ്വാസം

നിലവിൽ പച്ചക്കറി വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. കാലാവസ്ഥ അനുകൂലമായതോടെ തമിഴ്നാട്ടിലും കർണാടകയിലും പച്ചക്കറി ഉത്പാദനം കൂടിയതാണ് തുണച്ചത്. ഓണവിപണി ലക്ഷ്യമിട്ട് നേന്ത്രപ്പഴത്തിന്റെ വില ഉയർന്നിട്ടുണ്ട്. കിലോയ്ക്ക് 70 - 75 രൂപയാണ് നിരക്ക്. ഓണത്തോടനുബന്ധിച്ച് പച്ചക്കറി വില വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് കച്ചവർക്കാർ പറയുന്നു.

പച്ചക്കറി വില

വലിയ ഉള്ളി : 42 - 48
ചെറിയ ഉള്ളി : 45 -48
വെണ്ട : 20- 22
ബീൻസ് : 46 - 50
വഴുതന: 30 - 35
പടവലം : 22 -25
മത്തൻ : 14 - 17
പയർ : 50
കൈപ്പ : 32 - 35
കാബേജ് : 25- 28
ഇളവൻ : 16- 18
വെള്ളരി : 26
ചേന : 60- 65
ചേമ്പ് : 55