മലപ്പുറം: വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ഗ്രാമീൺ ബാങ്കിലെ ജീവനക്കാർ 1.41 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്‌കർ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ പ്രദീപ് പദ്മൻ, റീജണൽ മാനേജർ സുബ്രഹ്മണ്യൻ പോറ്റി എന്നിവരും സന്നിഹിതരായിരുന്നു. കേരള ഗ്രാമീൺ ബാങ്കിലെ ജീവനക്കാർ സ്വമേധയാ രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനമെടുക്കുകയും ജീവനക്കാരുടെ സംഘടനകൾ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ചെക്ക് കൈമാറിയത്. സംഘടനകളെ പ്രതിനിധീകരിച്ച് ബിഗേഷ് ഉണ്ണിയാൻ, രാജേഷ്, ഹരിശ്യാം, നിജിൻ എന്നിവരും പങ്കെടുത്തു.